Mon Oct 21 2019 23:53:22 | Last updated 9:34 am
News in Details
ഡാര്‍വിന്റെ കാലടികള്‍ പിന്തുടര്‍ന്ന് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ
പത്തൊന്‍പതാം നൂറ്റാണ്ടില്‍ പരിണാമസിദ്ധാന്തത്തിന് രൂപംനല്‍കാന്‍ ചാള്‍സ് ഡാര്‍വിനെ ഏറെ സഹായിച്ച പ്രദേശമാണ് ഗാലപഗോസ് ദ്വീപുകള്‍. ഇക്വഡോറിന്റെ ഭാഗമായ ആ പ്രദേശത്ത് ഡാര്‍വിന്റെ കാലടികള്‍ പിന്തുടര്‍ന്ന് ഗൂഗിള്‍ എത്തിയിരിക്കുന്നു. ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായുള്ള സ്ട്രീറ്റ് വ്യൂവില്‍ ആ ദ്വീപുകളും, അവിടുത്ത അപൂര്‍വ ജീവലോകവും സ്ഥാനംപിടിക്കുകയാണ്.

360 ഡിഗ്രിയില്‍ തിരിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകള്‍ പുറത്ത് തൂക്കി ഗൂഗിള്‍ സംഘം ഗാലപഗോസിലെ കാടുകളും കുന്നുകളും, എന്തിന് സജീവമായ ഒരു അഗ്നിപര്‍വ്വതം പോലും കയറിയിറങ്ങി. ബോട്ടുകളിലും കുതിരപ്പുറത്തുമൊക്കെ സഞ്ചരിച്ചു ഷൂട്ടിങ് പൂര്‍ത്തിയാക്കി.

തെക്കെയമേരിക്കയിലെ ആമസോണ്‍ കാടുകളും, ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫും സ്ട്രീറ്റ് വ്യൂവിന്റെ ഭാഗമാകുന്നത് പോലെ, ഗാലപഗോസ് ദ്വീപുകളും ഇനി സ്ട്രീറ്റ് വ്യൂവിന്റെ ഭാഗമാകും. ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ആ അപൂര്‍വ പ്രവദേശത്തിന്റെ ഭംഗിയും പ്രാധാന്യവും അവിടെ പോകാതെ തന്നെ കാണാന്‍ ഗൂഗിളിന്റെ പദ്ധതി വഴിയൊരുക്കുന്നു..