Tue Oct 22 2019 00:18:42 | Last updated 9:34 am
News in Details
മലയാളികളുടെ താമസ സ്ഥലങ്ങളിലും പരിശോധന
കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുവൈത്ത് അധികൃതര്‍ നടത്തുന്ന അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള പരിശോധന വ്യപകമായി തുടരുന്നു. രണ്ടുമാസത്തോളമായി നടക്കുന്ന പരിശോധന അടുത്തിടെ താമസ സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളിലെ മലയാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്‍റുകളിലും മറ്റുമായി പരിശോധന നടന്നതായാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഏറെയുള്ള അബ്ബാസിയയിലും മംഗഫിലുമൊക്കെ ഇത്തരം പരിശോധനകള്‍ നടന്നതായി മലയാളികള്‍ പറഞ്ഞു. അബ്ബാസിയയില്‍ മലയാളികളുടെ ഒട്ടേറെ അപ്പാര്‍ട്ടുമെന്‍റുകളില്‍ പൊലീസ് കയറി പരിശോധിച്ചു. പലയിടങ്ങളില്‍നിന്നും ഗാര്‍ഹിക വിസയുള്ളവരെ (ഖദ്ദാമമാരെ) പിടികൂടിയതായി അറിയുന്നു. അപ്പാര്‍ട്ടുമെന്‍റുകളില്‍ ട്യൂഷന്‍ സെന്‍ററുകളും ബേബി സിറ്റിങ്ങും നടത്തുന്നവര്‍ക്കും അത് തുടരരുതെന്ന് പരിശോധനക്കെത്തിയവര്‍ മുന്നറിയിപ്പ് നല്‍കി. മംഗഫില്‍ മലയാളികളുടെ അപ്പാര്‍ട്ടുമെന്‍റുകളില്‍ പരിശോധനക്കായി കയറിയ ഉദ്യോഗസ്ഥര്‍ ഇഖാമ പരിശോധിക്കുന്നത് കൂടാതെ മുറികള്‍ അരിച്ചുപെറുക്കി പരിശോധിക്കുകയായിരുന്നുവെന്ന് അനുഭവസ്ഥര്‍ ‘ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. പരിശോധനകള്‍ ശക്തമാക്കിയതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ താമസ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ അരങ്ങേറുമെന്നാണ് സൂചന..
OTHER STORIES IN THIS SECTION