Tue Jul 16 2019 11:06:31 | Last updated 9:34 am
News in Details
സന്ദര്‍ശക വിസയില്‍ എത്തിയവര്‍ കാലാവധി കഴിഞ്ഞാലുടന്‍ രാജ്യം വിടണം
വിസിറ്റിങ് കാലാവധി കഴിഞ്ഞിട്ടും കുവൈത്ത് വിട്ടുപോകാത്ത സന്ദര്‍ശകരുടെ സ്പോണ്‍സറുടെ കഫാലത്ത് പിന്നീട് സ്വീകരിക്കില്ലെന്നും സന്ദര്‍ശകരുടെ പിഴയും ടിക്കറ്റും സ്പോണ്‍സിറില്‍ നിന്ന് ഈടാക്കുമെന്നും ശൈഖ് ഫൈസല്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ ഭാര്യയോ മക്കളോ മാതാപിതാക്കളോ ആണെങ്കിലും സ്പോണ്‍സറെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തിയവരുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ലംഘനം കണ്ടെത്തിയാല്‍ സ്പോണ്‍സര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും കാലാവധി കഴിഞ്ഞ സന്ദര്‍ശകരെ നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു..
OTHER STORIES IN THIS SECTION