Wed Jul 17 2019 08:06:36 | Last updated 9:34 am
News in Details
ഫാമിലി വിസ ശമ്പള പരിധി 500 ദീനാറാക്കി ഉയര്‍ത്തുന്നത് പരിഗണനയില്‍ -ആഭ്യന്തര മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി 500 ദീനാര്‍ ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഫൈസല്‍ നവാഫ് അസ്വബാഹ് പറഞ്ഞു. എമിഗ്രേഷന്‍ വകുപ്പ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഫാമിലി വസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി 250 ദീനാറാണ്. ഈ ശമ്പളമുള്ളവര്‍ക്ക് കുവൈത്തില്‍ കുടുംബത്തെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കുക പ്രയാസകരമാണെന്നതിനാലാണ് ശമ്പള പരിധി ഉയര്‍ത്താന്‍ ആലോചിക്കുന്നതെന്ന് വ്യക്തമാക്കിയ അസിസ്റ്റ്ന്‍റ അണ്ടര്‍ സെക്രട്ടറി ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. വിദേശ തൊഴിലാളികളെ കുറക്കുന്ന കാര്യത്തില്‍ കൂടുതല്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കമേഴ്സ്യല്‍ വിസിറ്റിംഗ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കാന്‍ തൊഴില്‍ മന്താലയത്തോടാവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു..
OTHER STORIES IN THIS SECTION