Wed Jul 17 2019 08:02:41 | Last updated 9:34 am
News in Details
ഫര്‍വാനിയ എമിഗ്രേഷന്‍ ഓഫീസില്‍ എല്ലാ വ്യാഴാഴ്ചയും പാസ്പോര്‍ട്ട് പരാതികള്‍ സ്വീകരിക്കുന്നു.
കുവൈത്ത് സിറ്റി: സ്വദേശികളുടെയും വിദേശികളുടെയും പാസ്പോര്‍ട്ട് സംബന്ധമായ പരാതികള്‍ സ്വീകരിക്കുമെന്ന്് പാസ്പോര്‍ട്ട് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ശൈഖ് ഫൈസല്‍ നവാഫ് പറഞ്ഞു. എല്ലാ വ്യാഴാഴ്ചയും രാവിലെ 8.30 മുതല്‍ ഉച്ച 11.30 വരെയായിരിക്കും പരാതികള്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഫര്‍വാനിയയിലെ എമിഗ്രേഷന്‍ വകുപ്പിന്‍െറ ഓഫീസില്‍ വെച്ചായിരിക്കും പരാതികള്‍ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു. ആരും നിയമത്തിന് അതീതമല്ലെന്നും നിയമപരമായ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയവരുടെ പരാതികള്‍ മാത്രമേ സ്വീകരിക്കു എന്നും അദ്ദേഹം പറഞ്ഞു..
OTHER STORIES IN THIS SECTION