Sat Dec 07 2019 22:51:35 | Last updated 9:34 am
News in Details
രണ്ട് ദിവസത്തിനിടെ 32,723 ട്രാഫിക് ലംഘനങ്ങള്‍
കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലുമായി രജിസ്റ്റര്‍ ചെയ്തത് 32,723 ട്രാഫിക് ലംഘനങ്ങള്‍. 910 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 3144 നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 106 വാഹനങ്ങള്‍ക്കെതിരെ കെസെടുത്തു. ഫര്‍വാനിയയില്‍ 5722 നിയമ ലംഘനങ്ങളും 98 വാഹനങ്ങള്‍ക്കെതിരെ കേസുകളും, ഹവല്ലിയില്‍ 5426 നിയമ ലംഘനങ്ങളും 85 വാഹനങ്ങള്‍ക്കെതിരെ കേസുകളും, അഹ്മദിയില്‍ 4168 നിയമ ലംഘനങ്ങളും 107 വാഹനങ്ങള്‍ക്കെതിരെ കേസുകളും, മുബാറക് അല്‍ കബീറില്‍ 450 നിയമ ലംഘനങ്ങളും 27വാഹനങ്ങള്‍ക്കെതിരെ കേസുകളും, ജഹ്റയില്‍ 1379 നിയമ ലംഘനങ്ങളും 23 വാഹനങ്ങള്‍ക്കെതിരെ കേസുകളും എന്നിങ്ങനെയാണ് ഗവര്‍ണറേറ്റുകള്‍ തിരിച്ചുള്ള കണക്ക്. ഇതുകൂടാതെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഓപറേഷന്‍സ് 3787 നിയമ ലംഘനങ്ങളും 317 വാഹനങ്ങള്‍ക്കെതിരെ കേസുകളും എയര്‍പോര്‍ട്ട് ട്രാഫിക് വിഭാഗം 4120 നിയമ ലംഘനങ്ങളും 147 വാഹനങ്ങള്‍ക്കെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തു..
OTHER STORIES IN THIS SECTION