Sat Jul 20 2019 19:03:01 | Last updated 9:34 am
News in Details
കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴില്‍ അവസരങ്ങള്‍ കൂടി
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ആക്കംകൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഗവണ്‍മെന്‍റ് മാന്‍പവര്‍ റീസ്ട്രക്ചറിങ് പ്രോഗ്രാം (ജി.എം.ആര്‍.പി) സ്മാള്‍ എന്‍റര്‍പ്രൈസസ് ഡിപ്പാര്‍ട്ടുമെന്‍റ് ഡയറക്ടര്‍ ഫാരിസ് അല്‍ ഇന്‍സി അറിയിച്ചു. ഈ രംഗത്ത് സമീപഭാവിയില്‍ പുതുതായി 25,000 തൊഴില്‍ അവസരങ്ങള്‍ തുറക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി (കെ.സി.സി.ഐ) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005ല്‍ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറക്കാനുള്ള തീരുമാനം വന്നശേഷം 15,000 ഓളം സ്വദേശികളാണ് അത് ഉപയോഗപ്പെടുത്തിയത്. അതേസമയം, ഇതേ കാലയളവില്‍ 13,000 പേര്‍ സ്വകാര്യ മേഖലയില്‍നിന്ന് പൊതുമേഖലയിലേക്ക് മാറി. സ്വകാര്യ മേഖലയെ സ്വദേശികള്‍ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നതെന്നും ഇതില്‍ മാറ്റംവരുത്തുന്നതിനായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് കൂടുതല്‍ ഇന്‍സെന്‍റീവും മറ്റും നല്‍കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ടെന്നും അല്‍ ഇന്‍സി വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അവരുടെ തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന ശമ്പളത്തിന് പുറമെ ജി.എം.ആര്‍.പിയില്‍നിന്ന് മാസത്തില്‍ പ്രത്യേക സംഖ്യ നല്‍കുന്നുണ്ടെന്ന് അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ ഇന്‍സി പറഞ്ഞു..
OTHER STORIES IN THIS SECTION