Tue Jul 16 2019 11:21:03 | Last updated 9:34 am
News in Details
ശുവൈഖില്‍ പതിനായിരത്തോളം നിയമ വിരുദ്ധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.
രാജ്യത്തെ പ്രധാന വാണിജ്യ, വ്യവസായ മേഖലയായ ശുവൈഖില്‍ പതിനായിരത്തോളം നിയമ വിരുദ്ധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇവയില്‍ ലക്ഷത്തിലധികം തൊഴിലാളികള്‍ അനധികൃതമായി ജോലിയെടുക്കുന്നുണ്ടെന്നും തൊഴില്‍, സാമൂഹിക മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.
കുറച്ച് കാലമായി ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കമ്പനികള്‍ക്ക് വര്‍ക്ക് പര്‍മിറ്റ് അനുവദിക്കുന്നത് മന്ത്രാലയം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, നേരത്തേയുള്ള, നിലവില്‍ പ്രവര്‍ത്തിക്കാത്ത ചില കമ്പനികളുടെ ലൈസന്‍സുകള്‍ ഉപയോഗിച്ചുകൊണ്ടാണ് നിയമ വിരുദ്ധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ ഫയലുകള്‍ ഇല്ല എന്നതിനാല്‍ തന്നെ ഇവയില്‍ ജോലി ചെയ്യുന്ന ലക്ഷത്തിലധികം പേരുടെ വിസകളും നിയമ വിരുദ്ധമാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വാണിജ്യ, വ്യവസായ മന്ത്രാലയത്തില്‍നിന്ന് ഭരണപരവും സാങ്കേതികവുമായ അനുമതി ലഭിക്കാത്തതിനാല്‍ തന്നെ ഈ കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം വര്‍ക്ക് പര്‍മിറ്റ് അനുവദിക്കാറില്ല.
ഇത്തരം കമ്പനികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി..
OTHER STORIES IN THIS SECTION