Wed Jul 17 2019 07:46:20 | Last updated 9:34 am
News in Details
അഞ്ച് വര്‍ഷത്തിനിടെ കുടുതല്‍ കുറ്റകൃത്യങ്ങള്‍ 2012ല്‍
കുവൈത്ത് സിറ്റി: അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2012ല്‍. കഴിഞ്ഞവര്‍ഷം ലക്ഷം പേരില്‍ ശരാശരി 695 പേരാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത്. ലക്ഷം പേരില്‍ ശരാശരി 695 പേര്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത 2010 ആണ് കുറഞ്ഞ കുറ്റങ്ങള്‍ രേഖപ്പെടുത്തിയ വര്‍ഷം. 2012ല്‍ ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ ശരാശരി 72 ആണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റിസര്‍ച്ച് ആന്‍റ് സ്റ്റഡീസ് സെന്‍റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2008 മുതല്‍ 2012 വരെയുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പൊതുസ്വത്തിനെതിരായവ, വ്യക്തികള്‍ക്കെതിരായവ, മാനഹാനി വരുത്തുന്നവ, സ്വത്തിനെതിരായവ എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇതില്‍ പൊതുസ്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ് ഏറ്റവും കൂടുതല്‍ -63.6 ശതമാനം. 17.4 ശതമാനവുമായി മാനഹാനി വരുത്തുന്നവയാണ് രണ്ടാമത്. ഹവല്ലി ഗവര്‍ണറേറ്റാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍. 2012ല്‍ ലക്ഷം പേരില്‍ ശരാശരി 868 പേരാണ് ഇവിടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍. ലക്ഷം പേരില്‍ ശരാശരി 864 പേരുമായി കാപിറ്റല്‍ ഗവര്‍ണറേറ്റ് തൊട്ടുപിറകിലുണ്ട്. വിദേശികളും സ്വദേശികളും കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതും ഹവല്ലിയില്‍ തന്നെ. 2012ല്‍ 2986 സ്വദേശികളും 3346 വിദേശികളുമാണ് ഹവല്ലി ഗവര്‍ണറേറ്റില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തത്. 1780 കേസുകളുമായി സാല്‍മിയ പൊലീസ് സ്റ്റേഷനാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒന്നാമത്. 1277 കേസുകളുള്ള ജലീബ് അല്‍ ശുയൂഖ് പൊലീസ് സ്റ്റേഷന്‍ രണ്ടാമതാണ്..
OTHER STORIES IN THIS SECTION