Tue Nov 12 2019 06:21:00 | Last updated 9:34 am
News in Details
മലയാളി കുത്തേറ്റ് മരിച്ചു; സഹപ്രവര്‍ത്തകന്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം മങ്കട സ്വദേശി വാജിദ് (42) ആണ് കൂടെ ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരന്‍െറ കുത്തേറ്റുമരിച്ചത്. മറ്റൊരു തമിഴ്നാട്ടുകാരന് കൂടി കുത്തേറ്റിട്ടുണ്ട്. പ്രതി അര്‍ജുനനെ പൊലീസ് അറസ്റ്റ് ചെയ്തു. ജി.സി.സി എന്ന കമ്പനിയുടെ അബ്ദുല്ല അല്‍ മുബാറകിലെ താമസ സ്ഥലത്താണ് വ്യാഴാഴ്ച രാത്രി ഒരു മണിയോടെ കൊലപതാകം അരങ്ങേറിയത്. കൊല്ലപ്പെട്ട വാജിദും പ്രതി അര്‍ജുനനും ഒരേ മുറിയിലെ താമസക്കാരായിരുന്നു. രാത്രി ഇവരുടെ മുറിയില്‍നിന്ന് നിലവിളി കേട്ടാണ് സംഭവമറിഞ്ഞതെന്ന് ഇതേ കമ്പനിയിലെ ജീവനക്കാരനും ഇവിടെ താമസിക്കുന്നയാളുമായ കോഴിക്കോട് സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ടു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കെട്ടിടത്തിന്‍െറ മുകള്‍നിലയിലേക്ക് കടന്ന പ്രതിയെ സ്ഥലത്തെത്തിയ പൊലീസ് ആണ് പിടികൂടിയത്. കൊലപാതകത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല..
OTHER STORIES IN THIS SECTION