Tue Nov 12 2019 18:46:14 | Last updated 9:34 am
News in Details
സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് കടുത്ത നിയന്ത്രണം
കുവൈത്ത് സിറ്റി: രാജ്യത്ത് വാണിജ്യ സന്ദര്‍ശക വിസയിലെത്തി തൊഴില്‍ വിസയിലേക്ക് മാറുന്നതിന് കടുത്ത നിയന്ത്രണം. കര്‍ശനമായ പരിശോധനകള്‍ക്കുശേഷം മാത്രമാണ് വിസാ മാറ്റം അനുവദിക്കുന്നതെന്ന് തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ ലഭിച്ച 3000 അപേക്ഷകളില്‍ 300 എണ്ണത്തിന് മാത്രമാണ് വിസാ മാറ്റത്തിന് അനുമതി നല്‍കിയതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയവും എമിഗ്രേഷന്‍ വകുപ്പിന്‍െറ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. വിസിറ്റ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് ചുമതലപ്പെട്ട കമ്മിറ്റിയുടെ കര്‍ശന പരിശോധനകള്‍ക്കുശേഷം മാത്രമാണ് അനുവാദം നല്‍കുന്നത്. 3000 അപേക്ഷകളില്‍ ബാക്കിയുള്ളവ ഇപ്പോഴും പരിശോധനാ ഘട്ടത്തിലാണ്. വിസാ മാറ്റത്തിന് അനുമതി ലഭിച്ചവര്‍ നിലവിലെ ഇഖാമ നിബന്ധനകള്‍ക്ക് വിധേയമായി ബിരുദ സര്‍ട്ടിഫിക്കറ്റ്, പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമര്‍പ്പിക്കുകയും വൈദ്യ, വിരലടയാള പരിശേധാനകള്‍ക്ക് വിധേയരാവുകയും വേണം. .
OTHER STORIES IN THIS SECTION