Tue Dec 10 2019 19:00:51 | Last updated 9:34 am
News in Details
താമസ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കുവൈത്ത് സിറ്റി: താമസ കെട്ടിടങ്ങളിലും വില്ലകളിലും പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ കര്‍ശന നടപടിയെന്ന് തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും ഇവിടങ്ങളില്‍ റെയ്ഡ് നടത്തുമെന്നും മന്ത്രാലയത്തിലെ വാണിജ്യ കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരി വ്യക്തമാക്കി. താമസ സ്ഥലങ്ങള്‍ അപ്പാര്‍ട്ടുമെന്‍റുകളായാലും വില്ലകളായാലും അവ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ലൈസന്‍സുള്ള സ്ഥലങ്ങളില്‍ മാത്രമേ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എന്നാല്‍, പലരും നിയമം ലംഘിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൊഴില്‍ മന്ത്രാലയത്തിലെയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെയും ജോയിന്‍റ് കമ്മിറ്റി യോഗത്തിനുശേഷം സംസാരിക്കവെ അല്‍ ദൂസരി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡും തുടര്‍ നടപടികളും സ്വീകരിക്കുകയെന്ന് അല്‍ ദൂസരി കൂട്ടിച്ചേര്‍ത്തു..
OTHER STORIES IN THIS SECTION