Tue Nov 12 2019 18:43:04 | Last updated 9:34 am
News in Details
കുവൈറ്റിലെ മരുഭൂമിക്ക് നടുവില്‍ കൃഷി
കുവൈത്ത്: കുവൈത്ത് സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള വഫറ എന്ന വിജനമായ മരുപ്രദേശത്ത് ആരെയും അമ്പരപ്പിക്കുന്ന ഒരു കൃഷിയിടമുണ്ട്. മരുഭൂമിയില്‍ വളരാന്‍ ബുദ്ധിമുട്ടുള്ള നിരവധി ചെടികള്‍ ഇവിടെ സമൃദ്ധമായി വളരുന്നു. നാസര്‍ അല്‍ ആസ്മി എന്ന കുവൈത്തി പൗരനാണ് മരുഭൂമിക്ക് നടുവില്‍ കൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്നത്. മരുഭൂമിക്ക് നടുവില്‍ 75000 ചതുരശ്ര അടി ചുറ്റളവിലാണ് നാസര്‍ അല്‍ ആസ്മിയുടെ കൃഷി ഇടമുള്ളത്. വാഴ മുന്തിരി കാപ്പി നാരങ്ങ അങ്ങനെ നിരവധി ഫലവര്‍ഗമങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നു. മരുഭൂമിയിലെ വരണ്ട കാലാവസ്ഥയില്‍ വളരാത്ത ചെടികളും ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. ബുഖൂര്‍ ,കുങ്കുമം തുടങ്ങിയ ചെടികളാണ് കടുത്ത വേനല്‍ ചൂടിനെ അതിജീവിച്ച് വളരുന്നത്. ഇന്ത്യ, മലേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ബുഖൂര്‍ ചെടികളുടെ വിത്തുകള്‍കൊണ്ടുവന്നത് .എല്ലാ ദിവസവും അതിരാവിലെ കൃഷിയടത്തിലെത്തും നാസര്‍ അല്‍ അസ്മി. രാസ വളങ്ങളോ കീട നാശിനികളോ ഉപയോഗിക്കാതെയാണ് നാസര്‍ അല്‍ അസ്മി നൂറു മേനി വിളവെടുക്കുന്നത്. കുവൈത്തിലെ നിരവധി സര്‍വകലാശാലകളിലെ ഗവേഷക വിദ്യാര്ഥിസകള്‍ നാസര്‍ അല്‍ ആസ്മിയുടെ കൃഷി രീതികള്‍ കാണാന്‍ ഇവിടെ എത്താറുണ്ട്. .
OTHER STORIES IN THIS SECTION