Tue Dec 10 2019 18:57:02 | Last updated 9:34 am
News in Details
കെ.കെ.എം.എ കുടുംബ സഹായനിധി: 33 ലക്ഷം രൂപ വിതരണം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ (കെ.കെ.എം.എ) കുംടുംബസഹായനിധിയില്‍ (എഫ്. ബി. എസ്) നിന്നും 33,90,500 രൂപ വിതരണം ചെയ്തു. കൊയിലാണ്ടി മദ്രസത്തുല്‍ ബദരിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് മരിച്ച അംഗങ്ങളുടെ കുടംബങ്ങള്‍ക്ക് തുക വിതരണം ചെയ്തത്. കണ്ണൂര്‍ കാംബസാര്‍ ഖാസി ഹാഫിസ് മുഹമ്മദ് അനസ് മൗലവി, ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ബഹാവുദ്ദീന്‍ കൂരിയാട്, പി.കെ. മുഹമ്മദ്, ടി.കെ. മുഹമ്മദ് കുട്ടി മുസ്ലിയാര്‍, കൊല്ലം ഖാസി അബ്ദുല്‍ ഖരീം ദാരിമി , മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഇബ്രാഹിം മാസ്റ്റര്‍, അമ്മൂട്ടി മാസ്റ്റര്‍, പ്രൊഫ. അലിക്കുട്ടി, അഡ്വ. കെ.പി. അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്ല മജീദ് ഖിറാഅത്ത് നടത്തി. ഫഹാഹീല്‍ ശാഖ അംഗമായിരുന്ന കണ്ണുര്‍ കൂത്തുപറമ്പ് സ്വദേശി എ.പി.എം സമീര്‍, സിറ്റി ശാഖ അംഗവും മലപ്പുറം സ്വദേശിയുമായ കെ. മുഹമ്മദ്, ഫര്‍വാനിയ ശാഖ അംഗവും മലപ്പുറം സ്വദേശിയുമായ ടി.പി.ഹനീഫ, കെ.കെ.എം.എ കര്‍ണാടക ചാപ്റ്റര്‍ അംഗവും ഉഡുപ്പി സ്വദേശിയുമായ ബുദ്ദു മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ കുടംബങ്ങള്‍ക്കാണ് 26 ലക്ഷം രൂപ നല്‍കിയത്. കെ.കെ.എം.എ അംഗങ്ങളായിരുന്ന എം.എ. ശാഹുല്‍ ഹമീദ്, അബ്ദുലത്തീഫ് നഹാസ്, കെ.പി.ബദറുദ്ദീന്‍, പി.വി.കുഞ്ഞി മൊയ്തു, കെ.അബ്ദുല്‍ നാസര്‍ എന്നിവരുടെ കുടംബങ്ങള്‍ക്കുള്ള രണ്ടാം ഗഡുവായ 72,100 രൂപയും പാലക്കാട് സ്വദേശി കെ. മുഹമ്മദ്കുട്ടി, കൊല്ലം സ്വദേശി സൈനുല്‍ ആബിദീന്‍ യൂസുഫ്, കണ്ണൂര്‍ സ്വദേശി കെ.പി. മുഹമ്മദ്, കാസര്‍കോട് സ്വദേശി കെ.സി. ശിഹാബുദ്ദീന്‍ എന്നിവരുടെ കുടുംബത്തിന് രണ്ടാം ഗഡുവായ 1,09,000 രൂപയും വിതരണം ചെയ്തു..
OTHER STORIES IN THIS SECTION