Wed Jul 17 2019 07:26:05 | Last updated 9:34 am
News in Details
മലയാളി യുവതി ഫ്ളാറ്റിന്‍െറ നാലാംനിലയില്‍നിന്ന് വീണുമരിച്ചു
കുവൈത്ത് സിറ്റി: മലയാളി യുവതി താമസിക്കുന്ന ഫ്ളാറ്റിന്‍െറ നലാംനിലയില്‍നിന്ന് വീണുമരിച്ചു. തൃശുര്‍ ചിയ്യാരം സ്വദേശി സീജ (33) ആണ് ഇന്നലെ പകല്‍11 മണിയോടെ ന്യൂ റിഗ്ഗഇയിലെ ഫ്ളാറ്റില്‍നിന്ന് വീണുമരിച്ചത്. ഐ.ടി.എസില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സാറിന്‍െറ ഭാര്യയാണ്. മക്കള്‍: സഹല്‍, വസീം, ഇഹ്സാം. സഹല്‍, വസീം എന്നിവര്‍ സ്കൂളില്‍ പോയ സമയത്താണ് സംഭവം. ഇളയ മകന്‍ ഇഹ്സാം മാത്രമാണ് ഈ സമയത്ത് ഫ്ളാറ്റിലുണ്ടായിരുന്നത്. എങ്ങനെയാണ് സീജ വീണതെന്ന് വ്യക്തമല്ല. 11 മണിയോടെ നാലാം നിലയിലെ ജനല്‍ വഴി പുറത്തേക്ക് വീണ് മരിച്ചുകിടക്കുന്ന നിലയിലാണ് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ സ്ഥലത്തത്തെിയ പൊലീസ് തുടര്‍നടപടികള്‍ക്കായി മൃതദേഹം മാറ്റുകയായിരുന്നു.
OTHER STORIES IN THIS SECTION