Sat Dec 07 2019 22:02:16 | Last updated 9:34 am
News in Details
ഇന്ത്യന്‍ സിനിമയുടെ ആഘോഷ പരിപാടികള്‍ക്ക് കുവൈറ്റിലും തുടക്കമായി.
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ആഘോഷ പരിപാടികള്‍ക്ക് കുവൈറ്റിലും തുടക്കമായി. കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍ കല കുവൈറ്റ്‌ സാഹിത്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സംവാദം ഇന്ത്യന്‍ സിനിമയുടെ ചരിത്രവും വര്‍ത്തമാന കാല സിനിമ പരിസരവും വരച്ചുകാട്ടുന്നതായി. സംവാദത്തില്‍ ശ്രീരാജ് മുഖ്യ പ്രഭാഷണം നടത്തി. സിനിമാ-സാംസ്കാരിക പ്രവര്‍ത്തകന്‍ മുഹമദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫഹഹീല്‍ കല സെന്ററില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജ്യോതിദാസ് മോഡറെറ്ററായിരുന്നു. കല കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി ജെ.സജി, ജോണ്‍ മാത്യൂ, ബാബു ചാക്കോള, ദിലിപ് നടെരി, രാജന്‍ ചുനക്കര, കൃഷ്ണന്‍ കുട്ടി, ഷാജു.വി.ഹനീഫ്, കണ്ണന്‍, ചുനക്കര രാജപ്പന്‍, എന്നിവര്‍ സംസാരിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ‘ഒഴിമുറി’ സിനിമയുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. സാഹിത്യ വിഭാഗം സെക്രട്ടറി ജെയിംസ്‌.കെ.തോമസ്‌ സ്വാഗതവും ഫഹഹീല്‍ മേഖല സെക്രടറി അനില്‍ കൂക്കിരി നന്ദിയും പ്രകാശിപ്പിച്ചു. .
OTHER STORIES IN THIS SECTION