മൊബൈല്‍ തട്ടിപ്പ് : ഇരകളുടെ സംഗമം സംഘടിപ്പിക്കുന്നു.
കുവൈത്ത് സിറ്റി : വിദേശികളുടെ സിവില്‍ ഐഡി പിടിച്ചുപറിച്ചും സിവില്‍ ഐഡി കോപ്പി ഉപയോഗിച്ചും പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍, വിലകൂടിയ മൊബൈല്‍, ഐ ഫോണ്‍ കണക്ഷനുകള്‍ എടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ കുവൈത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ യൂത്ത് ഇന്ത്യ ഇത്തരം തട്ടിപ്പിനിരയായവരുടെ സംഗമം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 13 ന് വെള്ളിയാഴ്ച വൈകുന്നേരേം 7 മണിക്ക് അബ്ബാസിയ പോലീസ് സ്റ്റേഷന് സമീപമുള്ള ജലീബ് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. തട്ടിപ്പിലകപ്പെട്ടവര്ക്ക് സാധ്യമാകുന്ന നിയമസഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതോടൊപ്പം ഈ വിഷയം മൊബൈല്‍ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിണ്റ്റെയും ശ്രദ്ധയില്‍ പെടുത്തി ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് സംഗമത്തിണ്റ്റെ ഉദ്ദേശ്യം. ഇതു വരെ ഇത്തരം തട്ടിപ്പുകള്‍ക്കിരയായവര്‍ എല്ലാവരും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന് യൂത്ത് ഇന്ത്യ ആവശ്യപ്പെട്ടു. ബന്ധപ്പെടേണ്ട നമ്പര്‍ : 55652214 , 67714948.