Tue Nov 12 2019 05:46:11 | Last updated 9:34 am
News in Details
സൗഹൃദ സന്ദര്‍ശനം: ഇന്ത്യന്‍ നേവിയുടെ രണ്ടു കപ്പലുകള്‍ ഇന്ന് മുതല്‍ കുവൈത്തില്‍
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ കുവൈത്തില്‍ സൗഹൃദ സന്ദര്‍ശനത്തിനത്തെുന്നു. ഇന്ത്യന്‍ നാവികസേനയുടെ വെസ്റ്റേണ്‍ കമാന്‍റിന്‍െറ കീഴിലുള്ള കപ്പല്‍വ്യൂഹത്തിലെ ഐ.എന്‍.എസ് മൈസൂര്‍, ഐ.എന്‍.എസ് തര്‍കഷ് എന്നീ പടക്കപ്പലുകളാണ് മൂന്ന് ദിവസം ശുവൈഖ് തുറമുഖത്ത് നങ്കൂരമിടുക. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കപ്പലുകള്‍ കുവൈത്ത് തീരത്തുണ്ടാവുക. റിയര്‍ അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള, വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹ എന്നിവരുടെ നേതൃത്വത്തില്‍ എത്തുന്ന ഉന്നതതല നാവിക സംഘം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ചയും നടത്തും. പരമ്പരാഗതമായി മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളായ ഇന്ത്യയും കുവൈത്തും സൈനിക മേഖലയിലും പരസ്പരം സഹകരിക്കാറുണ്ട്. 35 രാജ്യങ്ങള്‍ അംഗങ്ങളായ ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിമ്പോസിയത്തില്‍ ഉള്‍പ്പെടുന്നവയാണ് ഇരുരാജ്യങ്ങളും..
OTHER STORIES IN THIS SECTION