Fri Jan 24 2020 01:34:49 | Last updated 9:34 am
News in Details
കുവൈറ്റില്‍ വര്‍ഷത്തിലധികം സര്‍വീസുള്ളവരെ പിരിച്ചുവിടും -വിദ്യാഭ്യാസ മന്ത്രി
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 35 വര്‍ഷത്തിലധികം സര്‍വീസുള്ളവരെ ഉടന്‍ പിരിച്ചുവിടുമെന്ന് മന്ത്രി ഡോ. നായിഫ് അല്‍ ഹജ്റഫ്. ഇത്തരക്കാര്‍ സ്വയം വിരമിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് തയാറാക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി അതിന് തയാറാവാത്തവരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി. ഹവല്ലി മേഖലയിലെ സ്വകാര്യ സ്കൂളുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഗാതഗതക്കുരുക്ക് കുറക്കുന്നതിനുവേണ്ടി സ്കൂള്‍ സമയം മാറ്റണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശം പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ഉപദേശക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു..
OTHER STORIES IN THIS SECTION