Sat Dec 07 2019 23:24:09 | Last updated 9:34 am
News in Details
അനധികൃത പാര്‍ക്കിങ്, എമര്‍ജന്‍സി ലൈനിലൂടെ വാഹനമോടിക്കല്‍: കര്‍ശന നടപടി തുടങ്ങി
രാജ്യത്തെ ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രാഫിക് വകുപ്പ് നടത്തുന്ന നടപടികളുടെ ഭാഗമായി അനധികൃത പാര്‍ക്കിങ്ങിനും എമര്‍ജന്‍സി ലൈനിലൂടെ വാഹനമോടിക്കുന്നതിനുമെതിരായ നടപടി കര്‍ശനമാക്കി. ഞായറാഴ്ച മുതല്‍ ഇക്കാര്യത്തില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി വ്യക്തമാക്കിയിരുന്നു. പൊലീസ്, അഗ്നിശമനസേന, ആംബുലന്‍സ് തുടങ്ങിയവക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ് എമര്‍ജന്‍സി ലൈനുകള്‍. അവയിലൂടെ മറ്റു വാഹനങ്ങള്‍ ഓടിക്കുന്നത് കുറ്റകരമാണ്. ഇവ ഞായറാഴ്ച മുതല്‍ പിടിച്ചെടുത്തുതുടങ്ങി. ഇങ്ങനെ വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും അബ്ദുല്‍ ഫത്താഹ് അലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ക്കിങ് നിരോധിക്കപ്പെട്ടയിടങ്ങളിലും ഫുട്പാത്തുകളിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി കര്‍ശനമാക്കി. വികലാംഗരുടെ വാഹനങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട പാര്‍ക്കിങ് ഏരിയകളില്‍ നിര്‍ത്തിയിടുന്ന മറ്റു വാഹനങ്ങള്‍ക്കെതിരായ നടപടിയും ഞായറാഴ്ച മുതല്‍ കര്‍ശനമാക്കിയതായി ട്രാഫിക് വകുപ്പ് അറിയിച്ചു..
OTHER STORIES IN THIS SECTION