കുവൈത്തിലെ ജനസംഖ്യ 38,91,943. ഇതില്‍ സ്വദേശികളുടെ എണ്ണം 12, 27,021 ആണെങ്കില്‍ 26,64,922 പേര് വിദേശികളാണ്. 2013 ജൂണ്‍ വരെയുള്ള കണക്കുവെച്ച് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) പറുത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2012 അവസാനം 3,824,000 ആയിരുന്നു ജനസംഖ്യ. ആറു മാസത്തിനിടെ 1.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ജനങ്ങളില്‍ 59.8 ശതമാനം വിദേശികളാണ്. ബാക്കി 31.2 ശതമാനമാണ് കുവൈത്തികള്‍. മൊത്തം ജനസംഖ്യയില്‍ 22,84,666 പേര് ജോലി ചെയ്യുന്നവരാണ്. ഇതില്‍ 4,35,548 പേര് പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ 18,49,118 പേര് സ്വകാര്യ മേഖലയിലാണ് തൊഴിലെടുക്കുന്നത്.
ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് -10,30,647. വിദേശികള്‍ ഏറ്റവും കൂടുതലുള്ളതും ഇവിടെ തന്നെ -8,07616. ജനങ്ങള്‍ ഏറ്റവും കുറവ് മുബാറക് അല്‍ കബീറിലും -2,31,370. വിദേശികളെക്കാള്‍ കൂടുതല്‍ സ്വദേശികളുള്ള ഏക ഗവര്‍ണറേറ്റും മുബാറക് അല്‍ കബീര്‍ ആണ്. 90,481 വിദേശികള്‍ മാത്രമുള്ള ഇവിടത്തെ സ്വദേശികളുടെ എണ്ണം 1,40,889 ആണ്. വിദേശികള്‍ ഏറ്റവും കുറവുള്ള ഗവര്‍ണറേറ്റും ഇതുതന്നെ.
ഗവര്‍ണറേറ്റ് തിരിച്ചുള്ള ജനസംഖ്യ കണക്ക്: ആകെ, സ്വദേശികള്‍, വിദേശികള്‍ എന്ന ക്രമത്തില്‍: കാപിറ്റല്‍ -5,22,629. 2,31,056. 2,91,613. ഹവല്ലി - 8,53,514. 2,20,684. 6,42,830. അഹ്മദി -7,63,925. 2,58,077. 5,05,848. ജഹ്റ -4,84,874. 1,63,022. 3,21,852. ഫര്‍വാനിയ 10,30,647. 2,23,031. 8,07616. മുബാറക് അല്‍ കബീര്‍ -2,31,370. 1,40,889. 90,48.