അര്‍ദിയ: അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചു. അര്‍ദിയ, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന വിഭാഗം സ്ഥലത്തത്തെി തീയണച്ചു. ഇന്നലെ രാവിലെ അഞ്ച് മണിക്കായിരുന്നു സംഭവം. വിവരമറിഞ്ഞത്തെിയ അഗ്നിശമന വിഭാഗം അടുത്തുള്ള മറ്റു കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല..