Tue Nov 12 2019 18:23:57 | Last updated 9:34 am
News in Details
കുടുംബങ്ങള്‍ക്കുള്ള താമസ കേന്ദ്രങ്ങളില്‍ നിന്ന് ബാച്ച്ലര്‍മാരെ ഒഴിപ്പിക്കുന്നു
സ്വദേശികള്‍ക്കായി അനുവദിച്ച വീടുകള്‍ നിയമംലംഘിച്ച് വിദേശികളായ ബാച്ച്ലര്‍മാര്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയാണെന്ന് അന്വേഷണത്തില്‍ മനസ്സിലായിരുന്നു. പലരും വീടുകള്‍ പല ഭാഗങ്ങളായി തിരിച്ചാണ് വാടകക്ക് നല്‍കിയിരിക്കുന്നത്. ഇത്തരം വീടുകള്‍ ഒഴിപ്പിക്കണമെന്ന് മുനിസിപ്പല്‍-ഭവനകാര്യ മന്ത്രി സാലിം മുതീബ് അല്‍ ഉതൈന കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ സുബൈഹിന് നിര്‍ദേശം നല്‍കുകയായിരുന്നു. കെട്ടിടങ്ങളില്‍ പരിശോധന നടത്തുന്ന മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കും. എത്രയും വേഗം ബാച്ച്ലര്‍മാരെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെടും. ഒഴിപ്പിക്കാന്‍ സമയപരിധിയും നിശ്ചയിക്കും.
നിശ്ചിത സമയപരിധിക്ക് ശേഷവും ബാച്ച്ലര്‍മാരെ ഒഴിപ്പിച്ചില്ലെങ്കില്‍ ഉടമകള്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലി വൃത്തങ്ങള്‍ വ്യക്തമാക്കി. പരിശോധന നടത്തുമ്പോള്‍ നിയമങ്ങള്‍ പാലിക്കണമെന്നും ഒഴിപ്പിക്കാന്‍ മതിയായ സമയം നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്..
OTHER STORIES IN THIS SECTION