Tue Jul 16 2019 11:54:31 | Last updated 9:34 am
News in Details
ഇതിഹാസ പുരുഷനാണ് ഡോ. അബ്ദുറഹ്മാന്‍ അല്‍ സുമൈത്ത്.
കുവൈത്ത് സിറ്റി: ഇരുണ്ട ഭൂഖണ്ഡത്തിലെ ദാരിദ്ര്യവും അജ്ഞതയും അണയാത്ത നെരിപ്പോടായി നെഞ്ചില്‍ സൂക്ഷിച്ച് ഘോര വനാന്തരങ്ങളിലൂടെ പാമ്പിന്‍െറയും തേളിന്‍െറയും ദംശനങ്ങള്‍ ഏറ്റുവാങ്ങി കാപ്പിരിയുടെ അടുപ്പില്‍ തീയും ഹൃദയത്തില്‍ വെളിച്ചവും പകര്‍ന്നു നല്‍കിയ ഇതിഹാസ പുരുഷനാണ് ഡോ. അബ്ദുറഹ്മാന്‍ അല്‍ സുമൈത്ത്. 30 വര്‍ഷത്തോളം ആഫ്രിക്കക്കാരിലൊരാളായി ജീവിച്ച, കുവൈത്തിലെ പ്രമുഖമായ അല്‍ സുമൈത്ത് കുടുംബത്തിലെ അംഗം കനഡയിലെ മക്ഗില്‍ സര്‍വകലാശാലയില്‍ നിന്ന് ഇന്‍േറണല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ദേശ പര്യടനത്തിന് ഇറങ്ങിത്തിരിച്ചത്.
ഇസ്ലാമിക സേവനത്തിന് 1996ല്‍ ലഭിച്ച ഭീമമായ കിങ് ഫൈസല്‍ അവാര്‍ഡ് തുക ആഫ്രിക്കന്‍ മക്കളുടെ ഉന്നതവിദ്യാഭ്യാസ പദ്ധതിയാക്കി പരിവര്‍ത്തിപ്പിച്ച ഈ പരിത്യാഗി ഒരുകോടി ആഫ്രിക്കക്കാര്‍ക്ക് ഇസ്ലാമിന്‍െറ വെളിച്ചം പകര്‍ന്നുനല്‍കിയതായാണ് കണക്ക്. ആഫ്രിക്കയിലെ പാവങ്ങളുടെ തേരാളിയായി വാഴുന്ന സുമൈത്തില്‍ അസൂയ പൂണ്ടവരുടെ വധശ്രമത്തില്‍നിന്ന് പലതവണ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. മൊസാംബിക്കിലെ വനാന്തരത്തില്‍ പെരുമ്പാമ്പ് കൂട്ടം വളഞ്ഞപ്പോഴും അല്ലാഹു മാത്രമാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു. വെള്ളവും വെളിച്ചവുമില്ലാതെ കൊതുകിന്‍െറയും അട്ടയുടെയും കടിയേറ്റ് ആഫ്രിക്കന്‍ മക്കളുടെ പുരോഗതി ജീവിത സപര്യയാക്കിയ സുമൈത്ത് വര്‍ഷത്തിലൊരിക്കല്‍ കുവൈത്തിലെത്തുമായിരുന്നു. കുടുംബത്തെ കണ്ടുമുട്ടാനും അത്യാവശ്യ ചികിത്സക്കും. പ്രമേഹവും രക്തസമ്മര്‍ദവും പുറംവേദനയും ചുമന്നു നടന്നപ്പോഴും നേരത്തെ ചുമലിലേറ്റിയ ആഫ്രിക്കന്‍ മക്കളെ താഴെയിറക്കാന്‍ അദ്ദേഹം തയാറായില്ല. .
OTHER STORIES IN THIS SECTION