Tue Oct 22 2019 00:05:07 | Last updated 9:34 am
News in Details
ആത്മ സമര്‍പ്പണത്തിന്റെ നിറവില്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം സമ്മാനിച്ച വിശുദ്ധിയുടെ നിറവില്‍ രാജ്യത്തെ മുസ്ലിംകള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. ആത്മസമര്‍പ്പണത്തിന്റെ ചൈതന്യം നിറഞ്ഞ 30 ദിനരാത്രങ്ങളിലുടെ കടന്നുപോയ ശേഷം വ്യാഴാഴ്ച പുലര്‍ന്നതുതന്നെ തക്ബീര്‍ ധ്വനികളുടെ മുഴക്കത്തിലേക്കായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ്ഗാഹുകളിലുമൊക്കെ പെരുന്നാള്‍ നമസ്കാരങ്ങള്‍ അരങ്ങേറി. രാവിലെ 5.30ന് നടന്ന നമസ്കാരത്തിനുശേഷം വിശ്വാസികള്‍ ഈദ് ആശംസകള്‍ കൈമാറുന്ന കാഴ്ചയായിരുന്നു എങ്ങും. നാട്ടിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയായിരുന്നു പെരുന്നാള്‍. റമദാനിലെ ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടര്‍ ജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാന്‍ ഖത്തീബുമാര്‍ വിശ്വാസികളെ ഉണര്‍ത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് പെരുന്നാള്‍ മുന്നോട്ടുവെക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു..
OTHER STORIES IN THIS SECTION