Tue Dec 10 2019 20:09:06 | Last updated 9:34 am
News in Details
മാപ്പ് ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍ അമീറിനെ സന്ദര്‍ശിച്ചു
കുവൈത്ത് സിറ്റി: ആക്ഷേപിച്ച കേസില്‍ മാപ്പുനല്‍കിയവരുടെ കുടുംബാംഗങ്ങള്‍ തിങ്കളാഴ്ച അമീറിനെ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്ക് മാപ്പുനല്‍കിയ അമീറിന് അവര്‍ നന്ദി പറഞ്ഞു. ‘അവര്‍ ചെയ്ത കാര്യങ്ങള്‍ കുറ്റകരവും അസ്വീകാര്യവുമാണ്. ദൈവം അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ. ഞങ്ങളുടെ കുട്ടികള്‍ക്ക് മാപ്പുനല്‍കിയതിന് അമീറിനോട് നന്ദിയുണ്ട്’- മാപ്പ് ലഭിച്ചവരിലൊരാളുടെ ബന്ധുവായ അബ്ദുല്ല അല്‍ ബൈദാന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ ചെയ്ത പ്രവൃത്തികള്‍ക്ക് മാപ്പ് ചോദിക്കുന്നതായി മറ്റൊരാളുടെ ബന്ധുവായ ആയിശ അല്‍ അലി പറഞ്ഞു. ജനിച്ചുവളര്‍ന്ന നാടിനെ അവര്‍ വളരെയധികം സ്നേഹിക്കുന്നുണ്ട്. ലോകത്തിന്‍െറ മറ്റുഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാധീനത്താലാകാം അവര്‍ ഇങ്ങനെ ചെയ്തുപോയതെന്ന് ആയിശ കൂട്ടിച്ചേര്‍ത്തു. ദൈവം എല്ലാവരെയും നേര്‍വഴിക്ക് നയിക്കട്ടെയെന്ന് അമീര്‍ മറുപടി പറഞ്ഞു..
OTHER STORIES IN THIS SECTION