Wed Oct 23 2019 19:10:20 | Last updated 9:34 am
News in Details
പുതിയ കുവൈത്ത് പാര്‍ലമെന്‍റിന്‍െറ ആദ്യ സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: ജൂലൈ 27ന് നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന പുതിയ പാര്‍ലമെന്‍റിന്‍െറ (ദേശീയ അസംബ്ളി) പ്രഥമ സമ്മേളനം ചൊവ്വാഴ്ച നടക്കും. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് രാവിലെ 10.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാര്‍ലമെന്‍റിലെ ഏറ്റവും പ്രായം കൂടിയ അംഗം അമീറിനെ സ്വാഗതം ചെയ്ത് സംസാരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹും അമീറും പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യും. മന്ത്രിമാരും എം.പിമാരും പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിരീക്ഷക സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആദ്യ സെഷനില്‍ നടക്കും. വിവിധ പാര്‍ലമെന്‍റ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും. 50 അംഗങ്ങളാണ് പാര്‍ലമെന്‍റിലുള്ളത്..
OTHER STORIES IN THIS SECTION