Tue Dec 10 2019 20:06:37 | Last updated 9:34 am
News in Details
1990 ആഗസ്റ്റ് രണ്ടിന്‍െറ നീറുന്ന ഓര്‍മകള്‍ കുവൈത്ത്
കുവൈത്ത് സിറ്റി: 1990 ആഗസ്റ്റ് രണ്ടിന്‍െറ നീറുന്ന ഓര്‍മകള്‍ കുവൈത്തികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. സ്വതന്ത്ര-പരമാധികാര രാജ്യമായ കുവൈത്തിന്‍െറ മണ്ണിലേക്ക് അയല്‍ രാജ്യമായ ഇറാഖില്‍ നിന്ന് സദ്ദാം ഹുസൈന്‍െറ സൈന്യം ഇരച്ചുകയറിയ ദിനം. രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഏകാധിപതിയുടെ ശ്രമം സഖ്യ സൈന്യത്തിന്‍െറ പിന്തുണയോടെ കുവൈത്തി ജനത ചെറുത്തുതോല്‍പിക്കുകയായിരുന്നു. ഈ കൊടുംപാതകം സദ്ദാമിന്‍െറ അധികാര സിംഹാസനം നഷ്ടപ്പെടുത്തി. ഒടുവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കൈകൊണ്ട് മരണവും. ലോകഭൂപടത്തില്‍നിന്ന് കുവൈത്ത് എന്ന രാജ്യത്തെ· തന്നെ മായ്ച്ചുകളയുകയെന്ന വ്യാമോഹത്തോടെയാണ് സദ്ദാമിന്‍െറ ടാങ്കുകള്‍ 1990 ആഗസ്റ്റ് രണ്ടിന് കുവൈത്തിന്‍െറ നിയന്ത്രണഭൂമിയിലേക്ക് ഇരമ്പിക്കയറിയത്. കുവൈത്തിനെ ഇറാഖിന്‍െറ 19ാമത് ഗവര്‍ണറേറ്റ് ആക്കുകയായിരുന്നു സദ്ദാമിന്‍െറ ലക്ഷ്യം. അയല്‍രാജ്യത്തിന്‍െറ രക്തദാഹത്തിനു മുന്നില്‍ കനത്ത നഷ്ടമാണ് കുവൈത്തിനുണ്ടായത്. രാജ്യത്തിന്‍െറ ശകതിസ്രോതസ്സായ എണ്ണക്കിണറുകള്‍ തേടിപ്പിടിച്ച് തീയിട്ട ഇറാഖ് സൈന്യം കുവൈത്തിന്‍െറ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കാനാണ് ഉന്നമിട്ടത്. 700ഓളം എണ്ണക്കിണറുകള്‍ക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിന്‍െറ ദുരിതം അനുഭവിച്ചു. മരണം മുന്നില്‍ കണ്ട ആ ദിനങ്ങള്‍ ഒട്ടുമിക്ക പ്രവാസികളുടെയും മനസ്സില്‍ ഇപ്പോഴും മായാതെയുണ്ട്. സമ്പാദ്യമെല്ലാം ഒരു ദിവസം കൊണ്ട് നഷ്ടമായപ്പോള്‍ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങള്‍ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികള്‍ അനവധിയാണ്..
OTHER STORIES IN THIS SECTION