Mon Oct 21 2019 23:45:12 | Last updated 9:34 am
News in Details
ഇന്ത്യക്കാര്‍ക്ക് പീഡനമനുഭവിക്കേണ്ടിവന്നതായി ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.
നാടുകടത്തലിന്‍െറയും പരിശോധനയുടെയും ഭാഗമായി ഇന്ത്യക്കാര്‍ക്ക് പീഡനമനുഭവിക്കേണ്ടിവന്നതായി ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ 600 ടെലിഫോണ്‍ കോളുകളും 100 ഇമെയിലുകളുമാണ് ലഭിച്ചതെന്നും അതില്‍ ഒന്നുപോലും പീഡനം സംബന്ധിച്ചായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ കുവൈത്തില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം 3,600 ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ 2,600 പേര്‍ പാസ്പോര്‍ട്ട് കൈയിലുള്ളവരും ആയിരം പേര്‍ ഇന്ത്യന്‍ എംബസി നല്‍കിയ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാടുകടത്തപ്പെട്ടവരുമാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെതന്നെയുള്ള തിരിച്ചുവരവ് മാത്രമേ കുവൈത്തില്‍നിന്നുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.
താമസ നിയമ ലംഘകര്‍ക്കെതിരായ നടപടിയില്‍ നിശ്ചിത കാലത്തേക്ക് ഇളവ് നല്‍കണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടതായും സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. താമസ നിയമ ലംഘകര്‍ക്ക് അത് ശരിയാക്കാനും അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനും നിശ്ചിത കാലത്തെ ഇളവ് ആവശ്യമാണ്. ഇന്ത്യയുടെ അഭ്യര്‍ഥനയോട് കുവൈത്ത് അനുകൂലമായി പ്രതികരിക്കും എന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
OTHER STORIES IN THIS SECTION