Tue Dec 10 2019 20:02:19 | Last updated 9:34 am
News in Details
വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്: നിര്‍ത്തിയത് സര്‍വീസ് സെന്‍ററുകള്‍ വഴി ഇഷ്യു ചെയ്യുന്നവ മാത്രം
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ചിട്ടില്ളെന്ന് ട്രാഫിക് വകുപ്പ്. സര്‍വീസ് സെന്‍ററുകള്‍ വഴി ലൈസന്‍സ് നല്‍കുന്നത് മാത്രമാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് ട്രാഫിക് വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി വ്യക്തമാക്കി.
ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ വഴി മാത്രമേ വിദേശികള്‍ക്ക് ലൈസന്‍സ് ഇഷ്യൂ ചെയ്യൂ എന്ന് അദ്ദേഹം അറിയിച്ചു. 20ാം നമ്പര്‍ വിസയിലുള്ള വീട്ടുഡ്രൈവര്‍മാര്‍ക്ക് സര്‍വീസ് സെന്‍ററുകള്‍ വഴിയും ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് തുടരും. രാജ്യത്ത് വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് താല്‍ക്കാലിമായി നിര്‍ത്തിവെച്ചതായി അബ്ദുല്‍ ഫത്താഹ് അലിയെ ഉദ്ധരിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തത്തെിയത്..
OTHER STORIES IN THIS SECTION