Sat Jul 20 2019 19:07:17 | Last updated 9:34 am
News in Details
യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ ഫൈലക ദ്വീപുംയുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ ഫൈലക ദ്വീപും
ലോകത്തെ പ്രധാന പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്ന യുനെസ്കോ ലോക പൈതൃക പട്ടികയില്‍ (യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്) ഇടംതേടി കുവൈത്തിലെ ഫൈലക ദ്വീപും മത്സര രംഗത്ത്. യുനെസ്കോ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് 37ാം സമ്മേളനത്തിലാണ് ഫൈലക ദ്വീപിന് മത്സരിക്കാന്‍ അവസരം കിട്ടിയതെന്ന് ഫൈലകയുടെ പൈതൃക സംരക്ഷണചുമതലയുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് (എന്‍.സി.സി.എ.എല്‍) സെക്രട്ടറി ജനറല്‍ അലി അല്‍ യഹ്യ അറിയിച്ചു. കുവൈത്തില്‍ നിന്ന് ആദ്യമായാണ് ഒരു പ്രദേശം പട്ടികയില്‍ ഇടംതേടുന്നത്. ഏറെ പുരാതന ചരിത്രമുറങ്ങുന്ന മണ്ണാണ് ഫൈലകയിലേത്. വെങ്കല യുഗ കാലത്തേക്കും ബി.സി 3000ലെ ദില്‍മുന്‍ രാജവംശത്തിലേക്കും വേരുകളുള്ള ഫൈലകയില്‍നിന്ന് ചിരപുരാതനമായ പ്രതിമകള്‍, ആയുധങ്ങള്‍, സീലുകള്‍, സ്റ്റാമ്പുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അലക്സാണ്ടര്‍ രാജാവ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കോട്ടയും ഫൈലകയിലുണ്ട്. മെസപ്പോട്ടേമിയന്‍ സംസ്കാരത്തിന്‍െറ കൂടി ഭാഗമായ ഫൈലക, ഇറാഖിന്‍െറ കുവൈത്ത് അധിനിവേശ കാലത്താണ് തകര്‍ന്നത്. 2000 ലധികം താമസക്കാരും സ്കൂളുകളും ആരാധനാലയങ്ങളും ജംഇയ്യയുമൊക്കെയുണ്ടായിരുന്ന ഫൈലകയില്‍ അധിനിവേശം നടത്തിയ ഇറാഖ് സൈന്യം കുവൈത്ത് മെയിന്‍ ലാന്‍റിനെ ആക്രമിക്കാനുള്ള സൈനിക താവളമായി അവിടം ഉപയോഗിച്ചു. ഇതോടെ തകര്‍ന്ന നാഗരികതയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ദ്വീപ് നിറയെ മൈനുകളും അവശേഷിപ്പിച്ചാണ് ഇറാഖ് മടങ്ങിയത്. വന്‍ മുതല്‍ മുടക്കുള്ള ഫൈലക വികസന പദ്ധതിയുമായി പൈതൃകങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ദ്വീപിനെ വികസിപ്പിക്കാന്‍ കുവൈത്തിന് പദ്ധതിയുണ്ട്.ലോകത്തെ പ്രധാന പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്ന യുനെസ്കോ ലോക പൈതൃക പട്ടികയില്‍ (യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്) ഇടംതേടി കുവൈത്തിലെ ഫൈലക ദ്വീപും മത്സര രംഗത്ത്. യുനെസ്കോ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് 37ാം സമ്മേളനത്തിലാണ് ഫൈലക ദ്വീപിന് മത്സരിക്കാന്‍ അവസരം കിട്ടിയതെന്ന് ഫൈലകയുടെ പൈതൃക സംരക്ഷണചുമതലയുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് (എന്‍.സി.സി.എ.എല്‍) സെക്രട്ടറി ജനറല്‍ അലി അല്‍ യഹ്യ അറിയിച്ചു. കുവൈത്തില്‍ നിന്ന് ആദ്യമായാണ് ഒരു പ്രദേശം പട്ടികയില്‍ ഇടംതേടുന്നത്. ഏറെ പുരാതന ചരിത്രമുറങ്ങുന്ന മണ്ണാണ് ഫൈലകയിലേത്. വെങ്കല യുഗ കാലത്തേക്കും ബി.സി 3000ലെ ദില്‍മുന്‍ രാജവംശത്തിലേക്കും വേരുകളുള്ള ഫൈലകയില്‍നിന്ന് ചിരപുരാതനമായ പ്രതിമകള്‍, ആയുധങ്ങള്‍, സീലുകള്‍, സ്റ്റാമ്പുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അലക്സാണ്ടര്‍ രാജാവ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കോട്ടയും ഫൈലകയിലുണ്ട്. മെസപ്പോട്ടേമിയന്‍ സംസ്കാരത്തിന്‍െറ കൂടി ഭാഗമായ ഫൈലക, ഇറാഖിന്‍െറ കുവൈത്ത് അധിനിവേശ കാലത്താണ് തകര്‍ന്നത്. 2000 ലധികം താമസക്കാരും സ്കൂളുകളും ആരാധനാലയങ്ങളും ജംഇയ്യയുമൊക്കെയുണ്ടായിരുന്ന ഫൈലകയില്‍ അധിനിവേശം നടത്തിയ ഇറാഖ് സൈന്യം കുവൈത്ത് മെയിന്‍ ലാന്‍റിനെ ആക്രമിക്കാനുള്ള സൈനിക താവളമായി അവിടം ഉപയോഗിച്ചു. ഇതോടെ തകര്‍ന്ന നാഗരികതയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ദ്വീപ് നിറയെ മൈനുകളും അവശേഷിപ്പിച്ചാണ് ഇറാഖ് മടങ്ങിയത്. വന്‍ മുതല്‍ മുടക്കുള്ള ഫൈലക വികസന പദ്ധതിയുമായി പൈതൃകങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ദ്വീപിനെ വികസിപ്പിക്കാന്‍ കുവൈത്തിന് പദ്ധതിയുണ്ട്..
OTHER STORIES IN THIS SECTION