Tue Dec 10 2019 19:35:56 | Last updated 9:34 am
News in Details
രാജ്യത്തെ ജനങ്ങളുടെ അകവും പുറവും ഒരുപോലെ പൊള്ളിച്ച് ചൂട് കഠിനമാവുന്നു.
പതിവുപോലെ ജൂണ്‍ ആദ്യത്തോടെ തുടങ്ങിയ വേനല്‍ മാസം അവസാനിക്കാറാവുമ്പോഴേക്കും കനത്ത് തുടങ്ങിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി ചൂടിന്‍െറ കാഠിന്യം പൊടുന്നനെ കൂടിയ അവസ്ഥയാണ്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഔദ്യാഗികമായി രേഖപ്പെടുത്തിയതെങ്കിലും അതിലും കൂടുതലാണ് ചൂടെന്നാണ് വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ ക്രമാനുഗതമായി വര്‍ധിച്ച് അടുത്ത വെള്ളിയാഴ്ചയോടെ ഔദ്യാഗികമായി തന്നെ 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത മാസം രണ്ടാം വാരത്തോടെ എത്തുന്ന റമദാനും മുന്‍ വര്‍ഷങ്ങളിലെപ്പോലെ കടുത്ത ചൂടിലൂടെയാവും കടന്നുപോവുക. പകലിന് ഏറെ നീളമുള്ള കാലമാണിത് എന്നതുകൊണ്ടുതന്നെ റമദാനിലും ചൂടിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടും. അതിനിടെ, വര്‍ഷത്തിലെ ഏറ്റവും നീളമേറിയ പകല്‍ ഇന്നലെ കടന്നുപോയി. പ്രമുഖ ഗോളശാസ്ത്രജ്ഞന്‍ ആദില്‍ അല്‍ സഅ്ദൂന്‍ അറിയിച്ചതുപോലെ 14 മണിക്കൂറും ഒരു മിനിറ്റുമായിരുന്നു വെള്ളിയാഴ്ചത്തെ പകലിന്‍െറ ദൈര്‍ഘ്യം..
OTHER STORIES IN THIS SECTION