Tue Dec 10 2019 18:56:46 | Last updated 9:34 am
News in Details
കുവൈത്ത് റെയ്ഡിന്റെ മറവില്‍ പിടിച്ചുപറിയും
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏതാനും ആഴ്ചകളായി തുടര്‍ന്നുവരുന്ന അനധകൃത താമസക്കാര്‍ക്കയുള്ള തെരച്ചലിന്റെ മറവില്‍ കൊള്ളയും പിടിച്ചുപറിയും അരങ്ങേറുന്നതായി പരാതി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അബ്ബാസിയ ഹൈഡൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള ലെന്‍സ് ആന്‍ഡ് ഫ്രയിംസ് സ്ഥിതിചെയ്യുന്ന ബില്‍ഡിംഗിനു മുന്നില്‍ വച്ച് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിനെ രണ്ടു സ്വദേശികള്‍ ചേര്‍ന്ന് സിവില്‍ ഐഡി ചെക്ക് ചെയ്യാനെന്ന വ്യാജേന വാഹനത്തിനുള്ളിലേയ്ക്ക് വിളിച്ചു കയറ്റുകയും കയ്യിലുണ്ടായിരുന്ന പേഴ്സില്‍ നിന്നും നൂറ്റി മുപ്പതോളം ദിനാര്‍ പിടിച്ചു വാങ്ങിയ ശേഷം എയര്‍പോര്‍ട്ടിനു സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിടുകയുമായിരുന്നു. വാഹനത്തില്‍ പോലീസ് ഉപയോഗിക്കുന്ന വയര്‍ലെസ്സ് സംവിധാനവും വിലങ്ങ്, ഇലക്ടിക് ലാത്തി തുടങ്ങിയവയും ഉണ്ടായിരുന്നതായി ഇയാള്‍ പറഞ്ഞു. ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. തനിച്ചു പുറത്തിറങ്ങുന്നവര്‍ ബാങ്ക് കാര്‍ഡുകള്‍, ആവശ്യത്തിലധികം പണം തുടങ്ങിയവ കയ്യില്‍ കരുതാതിരിക്കുന്നതാവും ഉചിതം..
OTHER STORIES IN THIS SECTION