Tue Dec 10 2019 20:43:27 | Last updated 9:34 am
News in Details
മന്ത്രിയുടെ സന്ദര്‍ശനത്തിന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ തടയിട്ടതായാണ് വിവരം.
കുവൈത്ത് സിറ്റി: കുവൈത്ത് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഏറെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് സന്ദര്‍ശിക്കാനുള്ള സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിന്‍െറ നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. മന്ത്രിയുടെ സന്ദര്‍ശനത്തിന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ തടയിട്ടതായാണ് വിവരം. കുവൈത്തില്‍നിന്ന് വിദേശ തൊഴിലാളികളെ നിയമ ലംഘനത്തിന്‍െറ പേരില്‍ കൂട്ടത്തോടെ നാട്ടിലേക്കയക്കുന്ന സാഹചര്യത്തില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിനെ കുവൈത്തിലേക്ക് അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഞായറാഴ്ച മന്ത്രി കുവൈത്തിലത്തെുമെന്നാണ് കരുതിയത്. എന്നാല്‍, മന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ത്യന്‍ എംബസി ക്ളിയറന്‍സ് നല്‍കിയിട്ടില്ളെന്നാണ് വിവരം. കുവൈത്തിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ വരുന്നതില്‍ കാര്യമില്ല എന്നാണ് അംബാസഡറുടെ നിലപാട്. ഒരാഴ്ച മുമ്പ് കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ വരവിനും എംബസി തടയിടാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ടായിരുന്നു. കോട്ടയം പൗരസമിതിയുടെ അതിഥിയായി കുവൈത്തിലേക്ക് വന്ന തിരുവഞ്ചൂരിന് അവസാന നിമിഷമാണ് എംബസിയുടെ ക്ളിയറന്‍സ് കിട്ടിയത്. അനധികൃത താമസക്കാര്‍ക്കെതിരായ നടപടികള്‍ കുവൈത്ത് അധികൃതര്‍ ശക്തമാക്കിയതോടെ ഏറെ ഇന്ത്യക്കാര്‍ പിടിയിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ കാര്യത്തില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ളെന്ന ആക്ഷേപം കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം ഈ പരാതിയുമായി ആയിരത്തോളം ഇന്ത്യക്കാര്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. രാജ്യത്ത് ഇന്ത്യക്കാര്‍ ഏറെ പ്രയാസം നേരിടുന്ന ഘട്ടത്തില്‍ അംബാസഡര്‍ സതീഷ് സി. മത്തേ അവധിയിലാണെന്നതും ആക്ഷേപത്തിന് കാരണമായിട്ടുണ്ട്..
OTHER STORIES IN THIS SECTION