Sat Jan 25 2020 03:23:25 | Last updated 9:34 am
News in Details
പ്രവാസികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ കുവൈത്ത് സര്‍ക്കാരിന്റെ നിയന്ത്രണം
പ്രവാസികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ കുവൈത്ത് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇനി മുതല്‍ രാവിലെ വരുന്ന രോഗികള്‍ക്ക് ചിതിത്സയുണ്ടാവില്ല. ഉച്ചക്ക് ശേഷമായിരിക്കും പ്രവാസികള്‍ക്ക് ചികിത്സ ലഭ്യമാവുക. ജൂണ്‍ ഒന്നു മുതല്‍ ഈ നിയമം പ്രപല്ല്യത്തില്‍ വരുമെന്ന് കുവൈത്തിലെ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാസി തൊഴിലാളികളുടെ തിരക്ക് കാരണം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കായി ഏറെസമയം കാത്തിരിക്കേണ്ടിവരുമെന്ന് പാര്‍ലമെന്റില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പരീക്ഷണാടിസ്ഥാന ത്തില്‍കുവൈത്ത് സിറ്റിക്ക് പടിഞ്ഞാറുള്ള ജഹ്‌റയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പാക്കുക.പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ജഹ്‌റയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജൂണ്‍ ഒന്നു മുതല്‍ പ്രഭാത സമയങ്ങളില്‍ കുവൈത്ത് സ്വദേശികളായ രോഗികളെ മാത്രമേ സ്വീകരിക്കാവൂവെന്ന് ആരോഗ്യ മന്ത്രിയും പ്രമുഖ സര്‍ജനുമായ മുഹമ്മദ് അലി അല്‍ ഹൈഫി ഉത്തരവിട്ടു. വൈകുന്നേരങ്ങളിലേ വിദേശികളായ താമസക്കാര്‍ ഇവിടെ ചികിത്സ തേടാവൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്..
OTHER STORIES IN THIS SECTION